എസ്ഡിപിഐ പാലക്കാട് ജില്ല കമ്മിറ്റി ജനപ്രതിനിധി സംഗമം നടത്തി

വാര്‍ഡ് മെമ്പര്‍മാരും കൗണ്‍സിലറും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് യോഗം വിലയിരുത്തി

Update: 2021-10-25 01:33 GMT

പാലക്കാട്: ജില്ലയിലെ എസ്ഡിപിഐ ജന പ്രതിനിധി സംഗമം സംഘടിപ്പിച്ചു. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരും കൗണ്‍സിലറും ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് യോഗം വിലയിരുത്തി. 11 മാസം കൊണ്ട് നിരവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് വാര്‍ഡുകളില്‍ നടപ്പിലാക്കിയത്. കോവിഡ് പശ്ചാത്തലത്തിലും റോഡ് വികസനം, കുടിവെള്ള വിതരണം, ശുചീകരണ യജ്ഞം, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, വിവിധ തരം പെന്‍ഷനുകള്‍ , ധനസഹായങ്ങള്‍, ഭവന നിര്‍മ്മാണ സഹായം, പട്ടികജാതി പട്ടിക വര്‍ഗ ഫണ്ടുകള്‍, പ്ലസ് വണ്‍ അപേക്ഷ സാക്ഷ്യപത്രങ്ങള്‍, , ഭക്ഷ്യ കിറ്റ് വിതരണം, ചികിത്സ ധനസഹായം, വാക്‌സിനേഷന്‍ തുടങ്ങി നിരവധി വികസന ജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ സാധിച്ചു. ജില്ല മോണിറ്ററിംഗ് സമിതി ചെയര്‍മാന്‍ കൂടിയായ ഇ എസ് കാജ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുള്‍ ജബ്ബാര്‍ യോഗം ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം, ജനറല്‍ സെക്രട്ടറി കെ ടി അലവി സംസാരിച്ചു.

Tags:    

Similar News