ആര്‍എസ്എസ്സിന്റെ വംശീയ അക്രമങ്ങളെ ചെറുക്കുക; എസ്ഡിപിഐ പ്രതിഷേധം സംഘടിപ്പിച്ചു
നോര്‍ത്ത് പറവൂര്‍: 'ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശഹത്യയെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ്ഡിപിഐ പറവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പാറപ്പുറം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മാക്കനായി മന്നം കവല, എയര്‍പോര്‍ട്ട് റോഡ് ചുറ്റി മന്നം ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസാര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. രാമനവമി ആഘോഷത്തിന്റെ മറവില്‍ ആര്‍എസ്എസ് നടത്തുന്നത് കൃത്യമായ ആസൂത്രണത്തോടെയുള്ള മുസ്‌ലിം വംശഹത്യയാണ്. അത് വ്യക്തമായിട്ടും പൊതു സമൂഹത്തിന്റെയും കെട്ടിയാഘോഷിക്കപ്പെടുന്ന നേതാക്കളുടെയും മൗനം അക്രമത്തിനു കൂട്ടുനില്ക്കുന്നതിന് തുല്യമാണ്.
രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ അക്രമികളുടെ കൈക്കു പിടിക്കാന്‍ ആര്‍ജവമുള്ള ഒരു സമൂഹമായി നാം മാറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. പാര്‍ട്ടി മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ്, സുധീര്‍ അത്താണി, സംജാദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി സുല്‍ഫിക്കര്‍ വള്ളുവള്ളി, മണ്ഡലം ട്രഷറര്‍ എന്‍ എസ് അബ്ദുല്ല, വിവിധ പഞ്ചായത്ത് ബ്രാഞ്ച് ഭാരവാഹികള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.