കര്‍ഷക പ്രക്ഷോഭം: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു

കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 18ന് സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടയുന്നതിനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്

Update: 2021-10-15 12:20 GMT

തിരുവനന്തപുരം: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചത്.

പ്രാദേശിക തലങ്ങളില്‍ നടത്തിയ പ്രതിഷേധത്തിലും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിലും നിരവധി പേര്‍ പങ്കെടുത്തു.

സംസ്ഥാന സെക്രട്ടറിമാരായ കെകെ അബ്ദുല്‍ ജബ്ബാര്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലും കെഎസ് ഷാന്‍ ആലപ്പുഴ പൊന്നാടും പിആര്‍ സിയാദ് തൃശൂര്‍ ഏറിയാടും സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത് അടൂര്‍ മണ്ണടിയിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കി. തിരുവനന്തപുരം ഏജീസ് ഓഫിസിനു മുമ്പില്‍ നടന്ന പ്രതിഷേധത്തിനും കോലം കത്തിക്കലിനും ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് കരമന ജലീല്‍, ജില്ലാ സെക്രട്ടറി ഇര്‍ഷാദ് കന്യാകുളങ്ങര നേതൃത്വം നല്‍കി. ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബ്രാഞ്ച് ഭാരവാഹികള്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 18ന് സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടയുന്നതിനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News