കുമരനെല്ലൂര്‍: കപ്പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഇരുമ്പകുന്ന് റോഡ് സ്വകാര്യവ്യക്തി കയ്യേറിയതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നിരവധി കുടുംബങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഞ്ചായത്ത് റോഡാണ് നാല് മാസം മുമ്പ് പ്രദേശത്തെ സ്ഥലഉടമ ചന്ദ്രികയും അവരെ പിന്തുണയ്ക്കുന്ന സംഘപരിവാര പ്രവര്‍ത്തകരും ചേര്‍ന്ന് കയേറിയത്.
ഇതിനെതിരെ പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍, തഹസ്സില്‍ദാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെയായി അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായില്ല. എന്നു മാത്രമല്ല കഴിഞ്ഞ ദിവസം ചന്ദ്രികയും കൂട്ടാളികളും ചേര്‍ന്ന് റോഡ് വെട്ടിപ്പൊളിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ റോഡ് ഗതാഗതയോഗ്യമാക്കി കയ്യേറ്റക്കാര്‍ക്കെതിരേ നിയമപരമായി നടപടി എടുക്കണമെന്നാവശ്യപ്പെട്ടാന്ന് എസ്ഡിപിഐ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.
പ്രതിഷേധം മണ്ഡലം പ്രസിഡന്റ് താഹിര്‍ കൂനംമൂച്ചി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് പത്തില്‍ അബൂബക്കര്‍, സുലൈമാന്‍, ഫൈസല്‍, അസ് ലം, അബ്ദുറഹിമാന്‍, കബീര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.