ഗാന്ധിയുടെ കൊലയാളി ഗോഡ്‌സെയെ കത്തിക്കും: എസ്ഡിപിഐ

Update: 2022-01-29 14:27 GMT

തിരുവനന്തപുരം: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൊലയാളി ഗോഡ്‌സെയെ 5000 ഭവനങ്ങളില്‍ കത്തിക്കുമെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബ്രാഹ്മണ ഭീകരനാണ് ഗോഡ്‌സെ.

ഗോഡ്‌സെ ആര്‍എസ്എസുകാരനല്ല എന്ന് പറയാന്‍ ശ്രമിക്കുന്നത് ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയ ഭീകരന്‍ ഹിന്ദു മതത്തിന്റെ പ്രതിനിധിയായിരുന്നു എന്ന് സ്ഥാപിക്കാനാണ്. ഈ ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്ത് തോല്‍പിക്കും. ഇതിന്റെ ഭാഗമായിട്ടാണ് ഗോഡ്‌സെയെ കത്തിക്കുന്നത്.

ജില്ലാ തല ഉത്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രസിഡന്റ് സിയാദ് കണ്ടലയും രാജ്ഭവന് മുന്നില്‍ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദും നിര്‍വ്വഹിക്കും. രാവിലെ 11ന് ഗോഡ്‌സെയെ കത്തിക്കുമെന്ന് ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.


Tags:    

Similar News