ഇന്ധന വില വര്‍ദ്ധനവ്; താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്ഡിപിഐ ഉപരോധിച്ചു
കണ്ണൂര്‍: കണ്ണൂര്‍ താവക്കരയിലെ ഭാരത് പെട്രോളിയം ഡിപ്പോ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നു രാവിലെയാണ് സ്‌റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് പ്രകടനമായി എത്തി ഡിപ്പോ ഉപരോധ സമരം നടത്തിയത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ള അവസാനിപ്പിക്കുക, ഇന്ധന വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡിപ്പോ ഉപരോധ സമരം നടത്തിയത്. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു ഇന്ധന പാചക വാതക വില കൊള്ളയ്‌ക്കെതിരെ ജനം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ധന വില കുത്തനെ കൂട്ടി ഇടയ്ക്ക് ചെറിയ കുറവ് വരുത്തി ജനത്തെ പരിഹാസ്യരാക്കുകയാണ് മോദി സര്‍ക്കാരെന്ന് എ സി ജലാലുദ്ദീന്‍ കുറ്റപ്പെടുത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് വിഷയവതരണം നടത്തി. സെക്രട്ടറിമാരായ മുസ്തഫ നാറാത്ത്, ശംസുദ്ധീന്‍ മൗലവി സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസല്‍, ജില്ലാ സെക്രട്ടറി സൂഫീറ അലി അക്ബര്‍, ജില്ലാ കമ്മിറ്റി അംഗം റഷീദ് ഹാജി, ഇബ്രാഹിം കൂത്തുപറമ്പ്, ഷഫീക് മുണ്ടേരി, അബ്ദുള്ള നാറാത്ത്, മുസ്തഫ കൂളകടവ്, നാസര്‍ മാഹി തുടങ്ങിയവര്‍ ഉപരോധത്തിന് നേത്രത്വം നല്‍കി.