പേരാമ്പ്രയിലെ കൊലവിളി പ്രകടനം: ബിജെപിപ്രവര്‍ത്തകരുടെ അറസ്റ്റ് ആവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ കൊലവിളി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാകമ്മിറ്റി ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.
പേരാമ്പ്രയില്‍ ഹലാല്‍ ബീഫിന്റെ പേരിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളിപ്രകടനം നടത്തിയത്. ഇതിനെതിരേ കേസെടുക്കാത്തതില്‍ പരക്കെ പ്രതിഷേധമുണ്ടായി. തുടര്‍ന്ന് ഗതാഗതതടസ്സം ഉണ്ടാക്കിയെന്ന ലഘുവായ വകുപ്പുകള്‍ ചുമത്തി പോലിസ് കേസെടുത്തു. കൊലവിളിപ്രകടനത്തിന് കനത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് എസ്ഡിപിഐയുടെ ആവശ്യം.
ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ.പി ഗോപി, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് കുമാര്‍, എസ്ഡിപിഐ മണ്ഡലം പ്രസിഡന്ററുമാരായ ഹമീദ് എടവരാട് (പേരാമ്പ്ര), റിയാസ് പയ്യോളി (കൊയിലാണ്ടി) നവാസ് നടുവണ്ണൂര്‍ (ബാലുശ്ശേരി), നവാസ് കണ്ണാടി (കുറ്റിയാടി) എന്നിവര്‍ നേതൃത്വം നല്‍കി.