ബംഗളൂരു: സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച സപ്തംബര്‍ 27ലെ ഭാരത് ബന്ദിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചു.
''വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച സപ്തംബര്‍ 27ലെ ഭാരത് ബന്ദിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിക്കുന്നു''-എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ പ്രസ്താവിച്ചു. കര്‍ഷകരുടെ സമരത്തോട് അതിന്റെ തുടക്കം മുതല്‍ തന്നെ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും പിന്തുണയര്‍പ്പിച്ച് നൂറു കണക്കിന് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കാര്‍ഷികമേഖലയെയും കര്‍ഷകജനസാമാന്യത്തെയും നശിപ്പിക്കുന്ന പുതിയ കാര്‍ഷിക നിയമം ഇന്ത്യയിലെ ഫ്യൂഡല്‍ വിഭാഗങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും മാത്രം ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളോട് ബിജെപി സര്‍ക്കാരിന് ഒരു അനുഭാവവുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കഴിഞ്ഞ നവംബര്‍ 26നാണ് കര്‍ഷകര്‍ ഡല്‍ഹിയി സംസ്ഥാന അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചത്.