ചെറിയമുണ്ടം പഞ്ചായത്തിന്റെ ആസ്തി വിറ്റ സംഭവം: കുറ്റവാളികളെ ശിക്ഷിക്കണം-എസ്ഡിപിഐ
സാംസ്കാരിക നിലയത്തിന്റെ താല്കാലിക നടത്തിപ്പുകാരന്റെയും പേരില്‍ മാത്രം കുറ്റം ചാര്‍ത്തി അഴിമതിക്കാരായ വാര്‍ഡ് മെമ്പറെയും കുടുംബശ്രീ അക്കൗണ്ടന്റിനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്നും ബന്ധപ്പെട്ട അധികാരികള്‍ പിന്മാറണം
ചെറിയമുണ്ടം: പഞ്ചായത്തിലെ ഇരിങ്ങാവൂര്‍ സാംസ്കാരിക നിലയത്തില്‍ സൂക്ഷിച്ചിരുന്ന കുടുബശ്രീയുടെ വസ്തു വകകള്‍ തൂക്കി വിറ്റ സംഭവത്തില്‍ അസിസ്റ്റന്റ് സെക്രട്ടറിയെയും സാംസ്കാരിക നിലയത്തിന്റെ താല്കാലിക നടത്തിപ്പുകാരന്റെയും പേരില്‍ മാത്രം കുറ്റം ചാര്‍ത്തി അഴിമതിക്കാരായ വാര്‍ഡ് മെമ്പറെയും കുടുംബശ്രീ അക്കൗണ്ടന്റിനെയും രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്നും ബന്ധപ്പെട്ട അധികാരികള്‍ പിന്മാറണമെന്നുംഅല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികള്‍ക്ക് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ചെറിയമുണ്ടം പഞ്ചായത്ത് എസ്ഡിപിഐ പ്രസിഡന്റ് അബ്ദു റസാക്ക് കല്ലന്, സെക്രട്ടറി ശിഹാബ് മൈലാങ്കുളം , ഖജാഞ്ചി ഇ ഒ നൗഫല്‍ പങ്കെടുത്തു.