അരീക്കോട്: ഊര്‍ങ്ങാട്ടിരി ചെക്കുന്ന് മലയില്‍ വീണ്ടും ക്വാറികള്‍ അനുവദിക്കാനുള്ള നീക്കം ദുരന്തത്തിലേക്ക് നയിക്കുമെന്നും നൂറ് കണക്കിന് ആളുകളെ കൊലക്ക് കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും എസ്ഡിപിഐജില്ലാ സെക്രട്ടറി കൃഷണന്‍ എരഞ്ഞിക്കല്‍ പറഞ്ഞു. ഹൈ ഹസാര്‍ഡ് സോണില്‍പ്പെട്ട ചെക്കുന്ന് മലയില്‍ 800 മീറ്ററിലധികം വിള്ളല്‍ വീണത് ദുരന്ത സാധ്യത കൂട്ടും. 2016ല്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ഇവിടെ ക്വാറികള്‍ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടും ക്വാറികള്‍ അനുവദിക്കുന്നത് നിയമ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലേക്ക് എസ്ഡിപിഐ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സൈഫുദ്ദീന്‍ കൊളക്കാടന്‍, സെക്രട്ടറി ജലീല്‍ തെച്ചാം പറമ്പ് എന്നിവര്‍ സംസാരിച്ചു. ഷാഹിം കിണറടപ്പ്, ജലീല്‍ സി ടി, ശാഫി മുനവ്വര്‍ വടക്കുംമുറി, മുഹമ്മത് കെ തെച്ചാംപറമ്പ്, റഹീസ് മീമ്പറ്റ, ശിവന്‍ കീഴ്‌ശേരി എന്നിവര്‍ ജാഥക്ക് നേതൃത്വം നല്‍കി.