ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്ന് ജില്ലകളില്‍ എസ്ഡിപിഐക്ക് ഉജ്ജ്വല വിജയം
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് ഉജ്ജ്വല വിജയം. ശാമിലി, അസംഘഡ്, സഹാറന്‍പൂര്‍, ലഖ്‌നോ ജില്ലകളിലാണ് പാര്‍ട്ടി നേട്ടമുണ്ടാക്കിയിട്ടുള്ളത്. ശാമിലി, അസംഘഡ്, സഹാറന്‍പൂര്‍, ലഖ്‌നോ ജില്ലകളില്‍ എസ്ഡിപിഐക്ക് മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡും രണ്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. മൂന്ന് ജില്ലാ പഞ്ചായത്ത് വാര്‍ഡുകള്‍ നഷ്ടപ്പെട്ടത് ചെറിയ വ്യത്യാസത്തിലാണ്.
ഷാമിലി ജില്ലാ പഞ്ചായത്തിലേക്ക് അസിംഖാന്‍, പര്‍വേസ് അലി എന്നിവരും അസംഘര്‍ ജില്ലാ പഞ്ചായത്തിലേക്ക് അര്‍ഷദ് ഫരീദിയും തിരഞ്ഞെടുക്കപ്പെട്ടു. ഷഹര്‍ന്‍പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഹാഫിസ് റഗിബ് റാണയും അച്രമാവ് പഞ്ചായത്തിലേക്ക് ഹാഫിസ് അറാഹദും കയ്‌റാന പഞ്ചായത്തിലേക്ക് സാജിദ് ഖാസിമിയും തിരഞ്ഞെടുക്കപ്പെട്ടു. ഹാഫിസ് അറാഹദും സാജിദ് ഖാസിമിയും പഞ്ചായത്ത് പ്രസിഡന്റുമാരാണ്.
രണ്ടാഴ്ച മുമ്പ് അഞ്ചിടത്ത് എസ്ഡിപിഐ ജയിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജെന്റ്‌സ് റിപോര്‍ട്ട് പുറത്തു വന്നതിനെത്തുടര്‍ന്ന് പോലിസ് പതിമൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടാ ആക്ട് ചുമത്തി കേസ് എടുത്തിരുന്നു. പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് പിന്നീട് വിട്ടയച്ചു. യോഗി ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കിടയിലും യൂപിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തിന് ലഭിച്ച വലിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.