ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണം; ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

Update: 2024-07-18 14:34 GMT

കൊച്ചി: ഫിഷറീസ് സര്‍വകലാശാല വിസി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്. സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന് എതിരായ സര്‍ക്കാരിന്റെ ഹരജിയിലാണ് ഹൈക്കോടതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നോട്ടിസ് അയച്ചിരിക്കുന്നത്. ഹരജിയില്‍ തീരുമാനം ഉണ്ടാകും വരെ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് ചാന്‍സലര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. സര്‍വകലാശാലയ്ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

Tags:    

Similar News