ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായെന്ന് എംവി ഗോവിന്ദന്‍; വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല

സുപ്രിം കോടതി വിധി വിശദമായി സിപിഎം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്.

Update: 2022-10-28 16:35 GMT
ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായെന്ന് എംവി ഗോവിന്ദന്‍;  വിസിമാരെ മാറ്റേണ്ട സാഹചര്യമില്ല

തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സുപ്രിം കോടതി വിധി വിശദമായി സിപിഎം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ല. വിധി പരിശോധിച്ച ശേഷമാണ് നിലപാട് പറയുന്നത്. ജനങ്ങളുടെ പ്രീതി നഷ്ടമായിരിക്കുന്നത് ഗവര്‍ണര്‍ക്ക് ആണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിധി അന്തിമമല്ല. പല ബില്ലുകളും ഗവര്‍ണര്‍ ഒപ്പിടാതെ വെച്ചിരിക്കുകയാണ്. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കിയാല്‍ പ്രശ്‌നം പരിഹരിക്കില്ല. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതി പ്രശ്‌നമല്ല. അതുകൊണ്ടൊന്നും മന്ത്രിയെ ഒഴിവാക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Tags:    

Similar News