അർജുനായുള്ള തിരച്ചില്‍; ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരച്ചില്‍ ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു
കോഴിക്കോട്: ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിന്‍. തിരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തിരച്ചില്‍ ഇറങ്ങുമെന്ന് ഈശ്വര്‍ മാല്‍പെ അറിയിച്ചു. ജില്ലാ കളക്ടര്‍, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ജിതിന്‍ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതില്‍ തീരുമാനം ആയില്ല. അതിനിടെ, അര്‍ജുന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയ അദ്ദേഹം തിരച്ചില്‍ പുനരാരംഭിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉറപ്പ് നല്‍കി.