മനം മടുത്തു, ഇനി ദൗത്യത്തിനില്ല; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വര്‍ മാല്‍പെ

കാര്‍വാര്‍ എസ് പി നാരായണ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.

Update: 2024-09-22 11:09 GMT

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുകയാണെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ . ഒരു പൈസ പോലും വാങ്ങാതെ തിരിച്ചിലിനിറങ്ങിയ തന്നോട് മോശം പെരുമാറ്റമാണ് ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായതെന്നും അതില്‍ തനിക്ക് വിഷമുണ്ടെന്നും തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നുമാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.

മണ്ണിടിച്ചിലില്‍ കാണാതായ ലോറിയുടെ ഭാഗങ്ങള്‍ ഗംഗംവലി പുഴയില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അത് അര്‍ജുന്‍ സഞ്ചരിച്ച ലോറിയുടേതെല്ലെന്ന് ലോറി ഉടമ മനാഫ് വ്യക്തമാക്കി. രണ്ട് ദിവസമായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. കാര്‍വാര്‍ എസ് പി നാരായണ തന്നോട് വളരെ മോശമായാണ് പെരുമാറിയതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ''ഇനി ഹീറോ ആകാനില്ല. എന്റെ സംഘത്തിലുള്ളവര്‍ക്കും മടുത്തു. അവരും ഇത് നിര്‍ത്താം എന്ന് തന്നെയാണ് പറയുന്നത് . ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അര്‍ജുന്റെ മാതാവിനോടും ബന്ധുക്കളോടും മാപ്പ് ചോദിക്കുന്നു' മാല്‍പെ പറഞ്ഞു.




Tags:    

Similar News