റിപ്പബ്ലിക് ദിനം : ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി

Update: 2021-01-24 05:53 GMT

ന്യൂഡല്‍ഹി: ജനുവരി 26 ലെ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ സുരക്ഷ അതീവ ശക്തമാക്കി. സെന്‍ട്രല്‍ ഡല്‍ഹി, രാജ്പാത്ത് പ്രദേശങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പരേഡ് റിഹേഴ്‌സല്‍, ഈ വര്‍ഷം, വിജയ്ച ക്ക് മുതല്‍ ദേശീയ സ്റ്റേഡിയം വരെ ആരംഭിക്കും. പരേഡിന്റെ റിഹേഴ്‌സല്‍ സമയത്ത് എളുപ്പത്തില്‍ ഗതാഗതം സുഗമമാക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ട്രാഫിക് പോലിസ് പാലിക്കും.

അതേസമയം കര്‍ഷക സംഘടനകളുടെ റാലി കേന്ദ്രത്തിന് സമ്മര്‍ദം ചെലുത്തുന്നുണ്ട് . സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡുകള്‍ ഉപയോഗിച്ച് റോഡുകള്‍ എല്ലാം അടച്ചു. പല സ്ഥലങ്ങളിലും പോലീനൊപ്പം അര്‍ധസൈനിക വിഭാഗത്തേയും വിന്യസിച്ചു. വിവിധ ഭാഗങ്ങളിലായി കര്‍ഷകര്‍ മാര്‍ച്ച് നടത്തിയേക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അത് തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.




Similar News