ലൈംഗികപീഡനപരാതി; ആന്തമാന്‍ മുന്‍ ചീഫ് സെക്രട്ടറിയെ ചോദ്യംചെയ്തത് 8 മണിക്കൂര്‍
പോര്‍ട്ട് ബ്ലയര്‍: യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ ആന്തമാന്‍ നിക്കോബര്‍ ദ്വീപിലെ മുന്‍ ചീഫ് സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തു. വെള്ളിയാഴ്ചയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ജിതേന്ദ്ര നരേയ്‌നെ പോര്‍ട്ട് ബ്ലയറില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ആന്തമാനിലെ 21കാരി നല്‍കിയ പരാതിയില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തുന്നത്.
സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി.
നരേയ്‌നു പുറമെ ലേബര്‍ കമ്മീഷണര്‍ ആര്‍ എല്‍ റിഷി, ഒരു ഹോട്ടല്‍ ഉടമ, പോലിസ് ഇന്‍സ്‌പെക്ടര്‍ എന്നിവരും പ്രതികളാണ്.
പോലിസ് ഇന്‍സ്‌പെക്ടറെയും വെള്ളിയാഴ്ച പോലിസ് ചോദ്യം ചെയ്തു.
ഇന്നലെ രാവിലെയാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. അവസാനിച്ചപ്പോള്‍ രാത്രിയായി.
ലൈംഗികപീഡനത്തിനെതിരേ വലിയ ജനരോഷമാണ് ഉയര്‍ന്നിരിക്കുന്നത്.
ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന നരേയ്‌നെ ഇന്ന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.
ഈ കേസില്‍ ഒക്ടോബര്‍ 1ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഡല്‍ഹി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എംഡിയും ചെയര്‍മാനുമാണ് നരേയ്ന്‍.
ഒക്ടോബര്‍ 17മുതല്‍ സസ്‌പെന്‍ഷനിലാണ്.
പിതാവും രണ്ടാനമ്മയും തന്റെ സാമ്പത്തിക ആവശ്യങ്ങള്‍ പരിഗണിക്കാത്തതുകൊണ്ടാണ് ജോലി വേണ്ടിവന്നതെന്നും അങ്ങനെയാണ് ലേബര്‍ കമ്മീഷണറുടെ അടുത്തെത്തിയതെന്നും പരാതിക്കാരി പറഞ്ഞു.