ഷാജഹാന്‍ വധക്കേസ്;കസ്റ്റഡിയിലെടുത്തവരെ കാണാനില്ലെന്ന് പരാതി

കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്

Update: 2022-08-20 09:47 GMT
പാലക്കാട്:പാലക്കാട് മരുത റോഡ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊലപ്പെടുത്തിയ കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ച് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്.

ജയരാജിന്റെ അമ്മ ദൈവാനിയും,ആവാസിന്റെ അമ്മ പുഷ്പയുമാണ് കോടതിയെ സമീപിച്ചത്.പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു.കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മിഷന്‍ പാലക്കാട് സൗത്ത് പോലിസ് സ്‌റ്റേഷനില്‍ പരിശോധന നടത്തുകയാണ്. യുവാക്കളുടെ അമ്മമാരും പോലിസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിലവില്‍ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.പ്രതികളെല്ലാം ബിജെപിആര്‍എസ്എസ് അനുഭാവികളാണെന്നാണ് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്.


Tags:    

Similar News