തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷിയായ എല്‍ജെഡിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി ഹാരിസ് സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നേതാക്കളെ സ്വീകരിച്ചു. സിപിഎം നിശ്ചയിക്കുന്ന ഘടകങ്ങളില്‍ പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്നു പ്രവര്‍ത്തിക്കുമെന്ന് ഷെയ്ഖ് പി ഹാരിസ് പറഞ്ഞു.
പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എല്‍ജെഡി ജില്ലാ ഭാരവാഹികളുടെ ചുമതലകള്‍ ജില്ലാ കമ്മിറ്റികള്‍ തീരുമാനിക്കുമെന്ന് കോടിയേരി അറിയിച്ചു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ചവരുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ, എല്‍ജെഡി നേതാവ് ശ്രേയാംസ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് തര്‍ക്കത്തിലായിരുന്നു.