ജിദ്ദ: പൊതുജനാരോഗ്യ രംഗത്ത് പ്രശംസനീയ സേവനത്തോടൊപ്പം ഫാര്‍മസിസ്റ്റുകള്‍ നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്ന് എംഎല്‍എ, കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. വേള്‍ഡ് ഫാര്‍മസിസ്റ്റ് ദിനത്തോടനുബന്ധിച്ചു സൗദി കേരള ഫാര്‍സിസ്റ്റ്‌സ് ഫോറത്തിന്റെ ഫാര്‍മസിസ്റ്റ്‌സ് ദിനാഘോഷ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു മുന്‍ ആരോഗ്യ മന്ത്രി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എസ്‌കെപിഫ് നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും മാതൃകാപരമെന്നും ശ്രിമതി ശൈലജ ടീച്ചര്‍ പറഞ്ഞു.
പ്രസിഡന്റ് ഹനീഫ പാറക്കല്ലിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രൊഫസര്‍ ഉണ്ണികൃഷ്ണന്‍ (എന്‍ ജി എസ് എം മാംഗ് ളൂര്‍) മുഖ്യപ്രഭാഷണം നടത്തി. രോഗശാന്തിക്ക് മരുന്നു പോലെത്തന്നെ രോഗിയോടുള്ള സമീപനത്തിനും പ്രാധാന്യമുണ്ടെന്നും അനുകമ്പയും സഹാനുഭൂതിയും ഏറെ ആവശ്യമാണെന്നും ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ശ്രീമതി ലീന തോമസ് കാപ്പന്‍ (ഫാര്‍മസിസ്റ്റ്, കാനഡ), ആശ മനോ (ഫാര്‍മസിസ്റ്റ്, ഇന്ത്യന്‍ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡ് അവാര്‍ഡ് ജേതാവ്) എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.
രോഗമോ മറ്റ് ശാരീരിക പ്രയാസങ്ങളോ അനുഭവിക്കുന്നവര്‍ക്ക് എളുപ്പം പ്രാപ്യമായ ഫാര്‍മസിസ്റ്റുകള്‍ ആതുരരംഗത്ത് അതുല്യമായ സേവനമാണ് ചെയ്യുന്നതെന്ന് വിലയിരുത്തിയ വെബിനാറില്‍ കൗണ്‍സിലിങ്ങ്, മെഡിക്കല്‍ എറര്‍ കറക് ഷന്‍, ഫോളോ അപ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കണമെന്നും വെബിനാര്‍ ആവശ്യപ്പെട്ടു.
ഡോ. അരുണ്‍കുമാര്‍ (സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍), ഡോ. ജംഷിത് അഹമ്മദ് (സൗദി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ഫോറം), ആരോഗ്യമേഖലയിലെ വിവിധ സംഘടന പ്രതിനിധികളായി കെ പി സണ്ണി (കെ പി .പി എ) വിജയകുമാര്‍ (കെ ജി പി എ) അബ്ദുള്‍ നാസര്‍ (കെ പി ജി എ) വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫാര്‍മസിസ്റ്റ് പ്രതിനിധികളായ ഷാരി ദീപു (സിങ്കപ്പൂര്‍) ഷാജി ടി കെ (ഖത്തര്‍), സജിന്‍ ജോര്‍ജ് (അമേരിക്ക), സാമൂഹിക സാംസകാരിക സംഘടനാ പ്രവര്‍ത്തകരായ നസീര്‍ വാവകുഞ്ഞ് (ഹജ് വെല്‍ഫെയര്‍), ഷിബു (നവോദയ), നാസര്‍ ചാവക്കാട് (ഐ ഡി സി), ഹനീഫ അറബി (ഐ എം സി സി) ബഷീര്‍ സാഹിബ് (കെ ഐ ജി), ബൈജു രാജ് (മീഡിയ ഫോറം), ഉബൈദ് തങ്ങള്‍ (എസ് ഐ സി), അബ്ദുസലാം (ഫ്രറ്റേണിറ്റി), ഡോ. മുഹ്‌സിന്‍ (ആര്‍ എസ് സി), ഖലീല്‍ പാലോട് (പ്രവാസി സാംസ്‌കാരിക സമിതി), സിറാജ് വെഞ്ഞാറമൂട് (മീഡിയ ഫോറം, ദമാം),അബൂബക്കര്‍ മേഴത്തൂര്‍ (ഇസ്‌ലാഹി സെന്റര്‍), ഡോ. സുഹാജ് അബ്ദുസ്സലാം, സുല്‍ത്താല്‍ ആഷിഖ്, ഷിഹാബുദ്ധീന്‍ മക്ക എന്നിവര്‍ സംസാരിച്ചു.
യൂനുസ് മണ്ണിശ്ശേരി മോഡറേറ്ററായ പരിപാടിയില്‍ മഹേഷ് പള്ളിയാല്‍ തൊടി സ്വാഗതവും നസീഫ് ഉമ്മര്‍ നന്ദിയും പറഞ്ഞു .