വധഭീഷണി: നിര്‍മാതാവിനെതിരേ ഷെയ്ന്‍ നിഗം നിയമനടപടിക്ക്

ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിര്‍മ്മാതാവ് വധ ഭീഷണി ഉയര്‍ത്തിയതെന്നാണ് ആരോപണം.

Update: 2019-10-17 01:49 GMT

കോഴിക്കോട്: സിനിമാ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തനിക്കെതിരേ വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് യുവതാരം ഷെയ്ന്‍ നിഗം. ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നിര്‍മ്മാതാവ് വധ ഭീഷണി ഉയര്‍ത്തിയതെന്നാണ് ആരോപണം.പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്റെ പേരില്‍ നിര്‍മ്മാതാവ് തന്നെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഷെയ്ന്‍ ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയെന്നും തുടര്‍ന്ന് നിയമ നടപടി സ്വീകരിക്കുമെന്നും ഷെയ്ന്‍ പറഞ്ഞു.വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്. ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ചാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ സെറ്റിലേക്ക് പോയത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാങ്കുളത്താണ് നടക്കുന്നത്. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് താന്‍ എത്തുന്നത്.

വെയിലില്‍, മുന്നിലെ മുടി നീട്ടിയ ഒരു ഗെറ്റപ്പുണ്ട്. എന്നാല്‍ കുര്‍ബാനിയില്‍ മറ്റൊരു ഗെറ്റപ്പ് വേണ്ടതിനാല്‍ പിന്നിലെ മുടി അല്‍പ്പം മാറ്റി. ഇതില്‍ തെറ്റിദ്ധരിച്ച് നിര്‍മ്മാതാവ് ജോബി, ഞാന്‍ വെയിലിന്റെ ഷൂട്ട് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിക്കുകയും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ഷെയ്ന്‍ ആരോപിച്ചു. തന്നോടും കുര്‍ബാനിയുടെ നിര്‍മ്മാതാവിനോടും ജോബി മോശം ഭാഷയില്‍ പെരുമാറിയെന്നും ഷെയ്ന്‍ കുറ്റപ്പെടുത്തി.




Tags:    

Similar News