ലക്ഷദ്വീപിന് പിന്തുണയുമായി അന്‍സിബയും ഷെയ്ന്‍ നിഗവും

സേവ് ലക്ഷദ്വീപ്, ബ്രിങ് പീസ്, വണ്‍ ലൗവ് കീപ് അസ് ടുഗതര്‍ എന്നീ ഹാഷ്ടാഗോടെയാണ് ഷെയ്ന്‍ നിഗം പിന്തുണ അറിയിച്ചത്. ദ്വീപിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

Update: 2021-05-24 13:46 GMT

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്ന ലക്ഷ ദ്വീപിനെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരേ പ്രതിഷേധം കനക്കുന്നു. സിനിമാ മേഖലയില്‍നിന്നുള്‍പ്പെടെ നിരവധി പേരാണ് ദ്വീപിന് പിന്തുണയുമായി മുന്നോട്ട് വന്നിരിക്കുന്നത്.ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുവ താരങ്ങളായ അന്‍സിബ ഹസ്സനും ഷെയന്‍ നിഗവും. ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്.

സേവ് ലക്ഷദ്വീപ്, ബ്രിങ് പീസ്, വണ്‍ ലൗവ് കീപ് അസ് ടുഗതര്‍ എന്നീ ഹാഷ്ടാഗോടെയാണ് ഷെയ്ന്‍ നിഗം പിന്തുണ അറിയിച്ചത്. ദ്വീപിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

നിഷ്‌കളങ്കരായ മനുഷ്യരുള്ള മനോഹര ദ്വീപാണ് ലക്ഷദ്വീപെന്നും അവരെ പിന്തുണയ്ക്കണമെന്നുമാണ് അന്‍സിബ ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്. നേരത്തേ, സിനിമാ താരങ്ങളായ പ്രിഥ്വിരാജ്, റിക കല്ലിങ്കല്‍, സണ്ണി വെയ്ന്‍ ആന്റണി വര്‍ഗീസ് തുടങ്ങിയവര്‍ പ്രതികരണവുമായി എത്തിയിരുന്നു.

ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വിരാജ് കുറിച്ചിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള, അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെയാണ് ദ്വീപ് നിവാസികളുടെ പ്രതിഷേധം. ലക്ഷദ്വീപ് ജനതയെ ശ്വാസംമുട്ടിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രാജ്യസഭാ നേതാവ് എളമരം കരീം രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒയും സമാന ആവശ്യവുമായിമുന്നോട്ട് വന്നിട്ടുണ്ട്.


Full View




Full View


Tags:    

Similar News