പി അനന്തന്‍ സ്മാരക മാധ്യമ പുരസ്‌ക്കാരം ഷാനി പ്രഭാകരന്

Update: 2021-02-23 12:12 GMT

കണ്ണൂര്‍: മികച്ച രാഷ്ട്രീയ അവലോകനത്തിനും വിശകലനത്തിനുമുള്ള പി അനന്തന്‍ സ്മാരക മാധ്യമ അവാര്‍ഡ് മനോരമ ന്യൂസിലെ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്. പിറക്കാത്ത ജിയോ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എമിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവിയും 1000 കോടി രൂപ ധനസഹായവും നല്‍കിയതിന്റെ നിരര്‍ത്ഥകതയും ക്രമക്കേടും തുറന്നുകാട്ടി വിമര്‍ശിക്കുന്ന വീഡിയോ റിറവ്യൂ ആണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മനോരമ ന്യൂസ് ചാനലിലെ ' പറയാതെ വയ്യ' എന്ന പംക്തിയിലാണ് ഇത് അവതരിപ്പച്ചത്. . 10000 രൂപയും പ്രശംസാപത്രവും ശില്പവുമാണ് പുരസ്‌ക്കാരം . അവാര്‍ഡ്ദാന തിയ്യതി പിന്നീടറിയിക്കും. മുഖപ്രസംഗങ്ങള്‍ ഉള്‍പ്പെടെ 38 എന്‍ട്രികളില്‍നിന്നാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

    മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കെ ബാലകൃഷ്ണന്‍, കെ വി കുഞ്ഞിരാമന്‍, എഴുത്തുകാരന്‍ എം കെ മനോഹരന്‍ എന്നിവരടങ്ങിയ ജൂറി സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ദേശാഭിമാനിയുടെ ആദ്യകാല പത്രാധിപസമിതി അംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി അനന്തന്റെ ഓര്‍മയ്ക്ക് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

Shani Prabhakaran receives P Ananthan Memorial Media Award

Similar News