ഭുവനേശ്വര്‍ കുമാറിന് പരിക്ക്; ഷാര്‍ദുള്‍ ഠാക്കൂര്‍ ഇന്ത്യന്‍ ടീമില്‍
വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി മല്‍സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാര്‍ അസുഖബാധിതനായി കളം വിട്ടത്.
മുംബൈ: ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് പരമ്പയില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്ത്. താരത്തിന് പകരം ഷാര്‍ദുള്‍ ഠാക്കൂര്‍ ടീമിലെത്തും. വിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി മല്‍സരത്തിനിടെയാണ് ഭുവനേശ്വര്‍ കുമാര്‍ അസുഖബാധിതനായി കളം വിട്ടത്. താരത്തിന് ഹെര്‍ണിയയുടെ ബുദ്ധിമുട്ട് ഉള്ളതായി ടീം ഫിസിയോ അറിയിച്ചു. നേരത്തെ പരിക്കിനെ തുടര്‍ന്ന് നീണ്ട ഇടവേളയക്ക് ശേഷമാണ് ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീസിനെതിരായ ടീമില്‍ ഇടം നേടിയത്.
2018ലാണ് ഷാര്‍ദുള്‍ ഠാക്കൂര്‍ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ചത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ഷാര്‍ദൂളിന് ടീമിലിടം നേടാന്‍ സഹായിച്ചത്. ഞായറാഴ്ച ചെന്നൈയിലാണ് ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിനം.