അക്‌സര്‍ പട്ടേലിന് പകരം ശാര്‍ദ്ദുല്‍ ഠാക്കൂര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍
കൂടാതെ എട്ട് പുതിയ താരങ്ങളോട് ടീമിന്റെ ബയോ ബൈബിളില്‍ തുടരാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ദുബയ്: ഈ മാസം ആരംഭിക്കുന്ന ട്വന്റി-20ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം നേടി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശാര്‍ദ്ദുല്‍ ഠാക്കൂര്‍. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അക്‌സര്‍ പട്ടേലിന് പകരമാണ് ശാര്‍ദ്ദുല്‍ ടീമില്‍ ഇടം നേടിയത്. എന്നാല്‍ അക്‌സറിനോട് സ്റ്റാന്റ് ബൈ പ്ലെയറായി തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാര്‍ദ്ദുല്‍ നേരത്തെ ടീമിലെ റിസര്‍വ് താരമായിരുന്നു. മോശം ഫോമിലുള്ള ഹാര്‍ദ്ദിക്ക് പാണ്ഡെയെ ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദ്ദിക്കിനെ ടീമില്‍ നിലനിര്‍ത്തി. ബിസിസിഐ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എട്ട് പുതിയ താരങ്ങളോട് ടീമിന്റെ ബയോ ബൈബിളില്‍ തുടരാനും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ആവേശ് ഖാന്‍, ഉംറാന്‍ മാലിക്ക്, ഹര്‍ഷല്‍ പട്ടേല്‍, ലുഖ്മാന്‍ മെരിവാലാ, വെങ്കിടേഷ് അയ്യര്‍, കരണ്‍ ശര്‍മ്മ, ഷഹബാസ് അഹമ്മദ്, കെ ഗൗതം എന്നീ താരങ്ങളോടാണ് ബിസിസിഐ ടീമിനൊപ്പം തുടരാന്‍ ആവശ്യപ്പെട്ടത്. ലോകകപ്പിനുള്ള ടീമിന്റെ ഒരുക്കങ്ങള്‍ക്ക് ഈ താരങ്ങളെ ആവശ്യമാണെന്ന് ബിസിസിഐ അറിയിച്ചു.