യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കാന്‍ പൊതുജന സംവാദവുമായി ശശി തരൂര്‍ ബുധനാഴ്ച്ച മലപ്പുറത്ത്
മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടന പത്രികക്ക് രൂപം നല്‍കാന്‍ ശശി തരൂര്‍ എം പി പൊതുജന സംവാദവുമായി ഇറങ്ങുന്നു. 'ഭാവിയിലെ കേരളം ലോകോത്തര കേരളം' എന്ന പ്രകടന പത്രികക്കു വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും സ്വീകരിക്കും. ഇതിന്റെ ഭാഗമായി ശശി തരൂര്‍ എം പി യുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച്ച മലപ്പുറത്ത് പൊതുജനങ്ങളുമായി സംവദിക്കും.
തിരഞ്ഞടുക്കപെട്ട പ്രതിനിധികളുമായി നടക്കുന്ന മുഖാമുഖം രാവിലെ 10 മണിക്ക് മലപ്പുറം കോട്ടപ്പടി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ടര്‍ഫ് ഗ്രൗണ്ടിലാണ് നടക്കുന്നത്. പി. കെ. കുഞ്ഞാലികുട്ടി,ഡോ. എം.കെ.മുനീര്‍, സി.പി.ജോണ്‍ എന്നിവരും ശശി തരൂരിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും.