സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ മരണം: തരൂരിന്റെ വിചാരണ 21ന് തുടങ്ങും; കേസ് സെഷന്‍ കോടതിയിലേക്ക്
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെതിരായ ക്രിമിനല്‍ കേസ് വിചാരണ സെഷന്‍ കോടതിയിലേക്ക്. വിചാരണ ഈ മാസം 21ന് ആരംഭിക്കും.2018 മെയിലാണ് ശശി തരൂരിനെതിരേ ഡല്‍ഹി പോലിസ് കേസെടുത്തത്.
2014 ജനുവരി 17ന് രാത്രിയാണ് ഡല്‍ഹിയിലെ ആഢംബര ഹോട്ടലിലെ സ്യൂട്ടില്‍ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യാപ്രേരണാകുറ്റമാണ് ശശി തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്.3000 പേജുള്ള കുറ്റ പത്രത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ ഭര്‍തൃ പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. കുറ്റപത്രം നിയമ വിരുദ്ധമാണെന്നായിരുന്നു തരൂരിന്റെ ആരോപണം. ജൂലൈ ഏഴിന് കേസില്‍ തരൂരിന് ജാമ്യം ലഭിച്ചിരുന്നു.
അതേസമയം, കേസില്‍ കോടതിയെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജി കോടതി തള്ളി.