സുനന്ദ പുഷ്‌കര്‍ കേസ് ഇന്ന് കോടതിയില്‍
ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിനെതിരെ പോലിസ് ചുമത്തിയത്.
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കിയാണ് പോലിസ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.ആത്മഹത്യാ പ്രേരണാ കുറ്റമാണ് തരൂരിനെതിരെ പോലിസ് ചുമത്തിയത്. ഇന്ന് വൈകീട്ട് മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുക.സുനന്ദയുടെത് ആത്മഹത്യയാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരിനെ പ്രതിയാക്കി സമര്‍പ്പിച്ച കുറ്റപത്രം കോടതി വിചാരണ നടപടികള്‍ക്കായി മെയ് 24ന് പരിഗണിച്ചപ്പോഴാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായി കേസ് പരിഗണിക്കുന്ന അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റിയത്. പോലിസ് ശേഖരിച്ച തെളിവുകളും രേഖകളും തരൂരിന് കൈമാറാന്‍ പട്യാല ഹൗസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കൂട്ടത്തിലുള്ള ചില ഡിജിറ്റല്‍ തെളിവുകള്‍ തുറന്ന് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് തരൂരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അതില്‍ പോലിസ് ഇന്ന് കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന. ഈ മാസം 14 നാണ് ദില്ലിപോലിസ് ശശി തരൂരിനെതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.