കൊച്ചി:വാഴക്കുളം പോലിസ് സ്റ്റേഷനിലെ എസ്എച്ച്ഒ പോലിസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍. എറണാകുളം മറ്റക്കുഴി സ്വദേശി രാജേഷ് കെ മേനോന് (48) ആണ് ജീവനൊടുക്കിയത്.
പോലിസ് ക്വാര്‍ട്ടേഴ്സില്‍ രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ എട്ടാം തീയതിയാണ് ഇദ്ദേഹം വാഴക്കുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റത്.പുത്തന്‍കുരിശ് മറ്റക്കുഴിതാഴത്തറക്കല് രഘുനന്ദ മേനോന്റെ മകനാണ്.ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും സ്റ്റേഷനില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.