താനൂര്‍: യോഗ്യരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ലഭിക്കുന്ന തരത്തില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം താനൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ കീഴില്‍ താനൂരില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍ ഉദ്ഘാടനം ചെയ്തു. തെക്കന്‍ ജില്ലകളില്‍ ഫുള്‍ സി പ്ലസും,ഡി പ്ലസും കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് വരെ തുടര്‍പഠന സൗകര്യം ലഭിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ പടിക്ക് പുറത്താണ്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഹൈസ്‌കൂളുകളെല്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളുകളാക്കി ഉയര്‍ത്തിയും ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതല്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചും പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ പ്രസിഡന്റ് എന്‍ പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ പി ഒ റഹ്മത്തുള്ള, മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, ടി വി ഉമ്മര്‍കോയ, ബി പി ഷെഫീഖ്, പോപുലര്‍ ഫ്രണ്ട് താനൂര്‍ ഏരിയ പ്രസിഡന്റ് സി പി ഗഫൂര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് പ്രതിനിധി അസ്മ ഉസ്മാന്‍, ഇ കെ ഫൈസല്‍, കാംപസ് ഫ്രണ്ട് ഏരിയ കമ്മറ്റി അംഗം ഫവാസ് ഒഴൂര്‍ എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ സെക്രട്ടറി ടി പി റാഫി സ്വാഗതവും ട്രഷറര്‍ കെ എം ഷാഫി നന്ദിയും പറഞ്ഞു.