സിദ്ദീഖ് കാപ്പന് നീതി തേടിയുള്ള ഹരജി: സുപ്രിം കോടതി 16ന് പരിഗണിക്കും
ഇനി അടുത്ത 16 വരെ സുപ്രിം കോടതി അവധിയാണ്. 16ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സിദ്ദീഖ് കാപ്പന്റെ ഹരജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: യുപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മഥുര ജയിലില്‍ അടച്ച മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനു വേണ്ടി കെയുഡബ്ല്യുജെ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി 16ന് പരിഗണിക്കുമെന്ന് അഭിഭാഷകന്‍ വില്‍സ്മാത്യു അറിയിച്ചു. ഇന്നു പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാല്‍ ഇന്ന് പരിഗണനയില്‍ വന്നില്ല..
ഇനി അടുത്ത 16 വരെ സുപ്രിം കോടതി അവധിയാണ്. 16ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ സിദ്ദീഖ് കാപ്പന്റെ ഹരജി ഉള്‍പ്പെടുത്തിയിട്ടുണ്ട്.