സിദ്ധാർഥന്റെ മരണം: ഡീനിനും അസിസ്റ്റന്റ് വാർഡനും സസ്‌പെൻഷൻ

Update: 2024-03-05 12:12 GMT

കല്‍പറ്റ: വെറ്ററിനറി കോളജില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഡീനിനും അസി. വാര്‍ഡനും സസ്‌പെന്‍ഷന്‍. വീഴ്ചകളുണ്ടായെന്ന പരാതിയുയര്‍ന്ന സാഹചര്യത്തില്‍ കോളജ് ഡീന്‍ എം കെ നാരായണനേയും അസി. വാര്‍ഡന്‍ ആര്‍ കാന്തനാഥനെയും പുതിയ വി സി ഡോ. സി സി ശശീന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തത്. നേരത്തെ ഇരുവരോടും വിസി വിശദീകരണം തേടിയിരുന്നു. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഡീന്‍ എം കെ നാരായണന്‍ മറുപടിയില്‍ അറിയിച്ചത്. ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് വിസി ചൂണ്ടിക്കാട്ടി.

Tags:    

Similar News