സിമി മുൻ ദേശീയ പ്രസിഡൻ്റ് ഡോ. ശാഹിദ് ബദർ ഫലാഹി അന്തരിച്ചു

Update: 2024-07-20 17:17 GMT

അഅ്‌സംഗഢ്: സ്റ്റുഡൻ്റ്സ് ഇസ്‌ലാമിക് മൂവ്മെൻ്റ് ഓഫ് ഇന്ത്യ (സിമി ) നിരോധനകാലത്ത് (2001) അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഡോ. ശാഹിദ് ബദര്‍ ഫലാഹി മരണപ്പെട്ടു. പണ്ഡിതനും പ്രഭാഷകനും യൂനാനി ഡോക്ടറുമായിരുന്നു.

 നിരോധത്തിനു പിന്നാലെ വിവിധ കേസുകൾ ചുമത്തപ്പെട്ട് മൂന്നു വർഷത്തിലേറെ ജയിലിൽ കിടന്നിരുന്നു. ഫലാഹിക്കെതിരേ നിരോധനഭാഗമായി ചുമത്തിയ നിരവധി കേസുകളിൽ കുറ്റവിമുക്തനാക്കിയിരുന്നു. 2001ല്‍ നിരോധനത്തോടനുബന്ധിച്ച് ഡല്‍ഹി സാകിര്‍ നഗറിലെ സിമി ആസ്ഥാനത്തുനിന്ന് ഫലാഹിയെ അറസ്റ്റ് ചെയ്തശേഷം ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി ചുമരില്‍ പോസ്റ്റര്‍ പതിച്ചെന്ന് ആരോപിച്ചു രജിസ്റ്റർ ചെയ്ത കേസിൽ മൂന്നര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായി. 2015 മാര്‍ച്ചിലാണ് കോടതി വെറുതെവിട്ടത്. സിമി നിരോധനം എട്ടാമതും യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചതിനെതിരേ മേല്‍ക്കോടതിയെ സമീപിച്ചിച്ചതിനു പിന്നാലെയും

ഡോ. ഫലാഹിക്കെതിരേ കേസുകളെടുത്തിരുന്നു. കഴിഞ്ഞ ദിവസം അഅ്സംഗഢിലെ തൻ്റെ ക്ലിനിക്കിൽ നമസ്കാരത്തിനായി അംഗസ്നാനം ചെയ്യുന്നതിനിടെ അസ്വസ്ഥതയനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

Tags:    

Similar News