സുപ്രിം കോടതി ജാമ്യം അനുവദിച്ചു; നാല് സിമി പ്രവര്‍ത്തകര്‍ക്ക് മോചനം, വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞത് എട്ടുവര്‍ഷം

എട്ടുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന മഹാരാഷ്ട്രയിലെ ഷോലാപൂര്‍ ജില്ലക്കാരായ സിദ്ദീഖ്, ഇസ്മായില്‍ മഷാല്‍ക്കര്‍, ഉമര്‍ ദണ്ഡോതി, ഇര്‍ഫാന്‍ എന്നീ നാല് വിചാരണത്തടവുകാര്‍ക്കാണ് സുപ്രിംകോടതി ഇടപെടലില്‍ ജാമ്യം ലഭിച്ചത്.

Update: 2021-09-24 14:00 GMT

ന്യൂഡല്‍ഹി: സുപ്രിം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് വിചാരണ തടവുകാരായി 2013 മുതല്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന നാലു ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) പ്രവര്‍ത്തകരെ വിട്ടയച്ചു.

എട്ടുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്ന മഹാരാഷ്ട്രയിലെ ഷോലാപൂര്‍ ജില്ലക്കാരായ സിദ്ദീഖ്, ഇസ്മായില്‍ മഷാല്‍ക്കര്‍, ഉമര്‍ ദണ്ഡോതി, ഇര്‍ഫാന്‍ എന്നീ നാല് വിചാരണത്തടവുകാര്‍ക്കാണ് സുപ്രിംകോടതി ഇടപെടലില്‍ ജാമ്യം ലഭിച്ചത്.

അവരെ സ്വീകരിക്കാന്‍ അവരുടെ കുടുംബാംഗങ്ങള്‍ രാവിലെ മുതല്‍ ജയിലിനു പുറത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഇവരുടെ മോചനത്തിനായുള്ള പേപ്പറുകള്‍ തയ്യാറാക്കി സിജെഎം കോതി പരിസരത്തും ജയില്‍ അങ്കണത്തിനും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അതേസമയം, ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായി മധ്യപ്രദേശ് എടിഎസ് വൃത്തങ്ങള്‍ പറയുന്നു.

അവരുടെ കേസ് തീരുമാനിച്ച ഭോപ്പാല്‍ ജില്ലാ കോടതിക്ക് അവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി 4 പേര്‍ക്കും ജാമ്യം അനുവദിച്ചത്. 2013 ഡിസംബറില്‍ ആണ് ഇവര്‍ അറസ്റ്റിലായത്. ഖാണ്ഡ്വ ജയില്‍ചാട്ടത്തിലെ പ്രതികള്‍ക്ക് അഭയവുംസഹായവും നല്‍കിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

Tags:    

Similar News