മാള: ജൂലൈ ഒന്നുമുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം മാള ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കുന്നതിന് ഇന്നലെ ചേര്‍ന്ന വ്യാപാരി വ്യവസായി ഭാരവാഹികകളുടെയും റസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധ സങ്കടനകള്‍ എന്നിവയുടെയും ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, വൈസ് പ്രസിഡന്റ് സാബു പോള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വ്യാപാരി നേതാവ് പി ടി പാപ്പച്ചന്‍, ഐ ആര്‍ ടി സി മുണ്ടൂര്‍ കോര്‍ഡിനേറ്റര്‍ ജയ് സോമനാഥ്, സെക്രട്ടറി ഇന്‍ ചാര്‍ജ്പി ജെ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു
എല്ലാ മാസവും ഫീല്‍ഡ് തലപരിശോധന ഉണ്ടാവുമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴചുമത്തല്‍ ഉള്‍പ്പെടെ കര്‍ശ്ശന നടപടികള്‍ ഉണ്ടാവുമെന്നും സെക്രട്ടറി അറിയിച്ചു.