സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടുകള്‍ നടപ്പിലാക്കാനാവശ്യപ്പെട്ട് എസ്‌ഐഒ-സോളിഡാരിറ്റി ധര്‍ണ
പാലക്കാട്: സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടുകള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എസ്‌ഐഒ സോളിഡാരിറ്റി പാലക്കാട് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് ധര്‍ണ നടത്തി. 'സച്ചാര്‍, പാലോളി; മുസ്‌ലിം സമുദായത്തെ വഞ്ചിച്ച പിണറായി സര്‍ക്കാരിനെ ജനകീയ വിചാരണ ചെയ്യുന്നു' എന്ന തലക്കെട്ടില്‍ നടത്തിയ ധര്‍ണ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. അലിഫ് ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
എസ്.ഐഒ സംസ്ഥാന സമിതിയംഗം അമീന്‍ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജില്ലാ പ്രസിഡന്റ് ബിലാല്‍ മുഹമ്മദ്, ഐഎസ്എം ജില്ലാ വൈസ് പ്രസിഡന്റ് നസീര്‍ കളിക്കാട്, എസ്‌കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറി അസ്‌കര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അബൂഫൈസല്‍, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം, കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ എം കെ സുല്‍ത്താന്‍, വിവരാവകാശ പ്രവര്‍ത്തകന്‍ നിജാം മുതലമട തുടങ്ങിയവര്‍ സംസാരിച്ചു.
സോളിഡാരിറ്റി ജില്ലാ വൈസ്പ്രസിഡന്റ് ശാക്കിര്‍ അഹ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ എസ്‌ഐഒ ജില്ലാ പ്രസിഡന്റ് നബീല്‍ ഇസ്ഹാഖ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമിതിയംഗം ലുഖ്മാന്‍ ആലത്തൂര്‍ നന്ദിയും പറഞ്ഞു.
സഫീര്‍ ആലത്തൂര്‍, റിയാസ് മേലേടത്ത്, നൗഷാദ് ആലവി, റഫീഖ് പുതുപള്ളി തെരുവ്, അഫ്‌സല്‍ പുതുപ്പള്ളിതെരുവ് എന്നിവര്‍ നേതൃത്വം നല്‍കി.