മാതാ വൈഷ്‌ണോ ദേവി ഭവനില്‍ തിക്കിലും തിരക്കിലും പെട്ട് ആറു പേര്‍ മരിച്ചു

Update: 2022-01-01 01:38 GMT

കത്ര: ജമ്മു കശ്മീരില്‍ കത്രയില്‍ മാതാ വൈഷ്‌ണോ ദേവി ഭവനിലുണ്ടായ തിക്കിലും തിരക്കിലും ആറ് പേര്‍ മരിച്ചു. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് അപകടം നടന്നത്. എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. 26 പേര്‍ക്ക് പരിക്കേറ്റു. പുതുവല്‍സര ദിനത്തോടനുബന്ധിച്ച് വന്‍ തിരക്കാണ് ഇവിടെ അനുഭവപ്പെട്ടിരുന്നത്.

മൂലസ്ഥാനത്തിനു പുറത്താണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ത്രികുത കുന്നിനുമുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

പരിക്കേറ്റവരെ നരെയ്‌ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ എണ്ണത്തെക്കുറിച്ചും വ്യക്തതയില്ലെന്ന് ബ്ലോക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗോപാല്‍ ദത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പലരുടെയും നില ഗുരുതരമാണ്.

റെസായിയിലെ പോലിസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News