ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഗമത്തിനിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പെടെ 29 മരണം
മോണ്‍റോവിയ: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ തലസ്ഥാനമായ മോണ്‍റോവിയയില്‍ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഗമഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 29 പേര്‍ മരിച്ചു. മരിച്ചവരില്‍ 11 കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിയോ വ്യാഴാഴ്ച പുലര്‍ച്ചെയോ രാത്രിയോടെയാണ് ദുരന്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഫുട്‌ബോള്‍ മൈതാനത്താണു പ്രാര്‍ത്ഥനായോഗം നടന്നത്.
മരണസംഖ്യ ഉയര്‍ന്നേക്കാമെന്നു പോലിസ് വക്താവ് മോസസ് കാര്‍ട്ടര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അവ്യക്തമാണ്. ലൈബീരിയയില്‍ 'കുരിശുയുദ്ധം' എന്നറിയപ്പെടുന്ന ഒരു ഫുട്‌ബോള്‍ മൈതാനത്ത് നടന്ന ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ സംഗമമാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലൈബീരിയന്‍ പ്രസിഡന്റ് ജോര്‍ജ് വിയ ഉത്തരവിട്ടു. മൂന്നുദിവസം രാജ്യത്ത് ദു:ഖാചരണം നടത്തും. 'വലിയൊരു ശബ്ദം' താന്‍ കേട്ടുവെന്നും നിരവധി മൃതദേഹങ്ങള്‍ കണ്ടതായും ദൃക്‌സാക്ഷിയായ ഇമ്മാനുവല്‍ ഗ്രേ എഎഫ്പിയോട് പറഞ്ഞു.