ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് 16.24 കോടി പേര്‍ക്ക്

Update: 2021-05-05 18:21 GMT

ന്യൂഡല്‍ഹി: ബുധനാഴ്ച വൈകീട്ട് വരെ രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 16.24 കോടിയായതായി കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതില്‍ 2.30 ലക്ഷം 18-44ഉം ഇടയിലുള്ളവരാണ്.

പുതുക്കിയ വാക്‌സിന്‍ നയം മെയ് ഒന്നാം തിയ്യതിയാണ് പ്രാബല്യത്തില്‍ വന്നത്. അതിനാവശ്യമായ റജിസ്‌ട്രേഷന്‍ നടപടികള്‍ ഏപ്രില്‍ 28ന് തുടങ്ങി.

രാത്രി എട്ട് മണി വരെ 16,24,30,828 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതില്‍ 2,30,305 പേര്‍ ആദ്യ ഡോസ് സ്വീകരിച്ച 18-44 വയസ്സുകാരാണ്. ഇന്ന് മാത്രം വിവിധ വിഭാഗങ്ങളില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 9,02,731 ആയി.

16,24,30,828 ഡോസില്‍ 94,79,901 പേര്‍ ആദ്യ ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരും 63,52,975 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകരുമാണ്. ആദ്യ ഡോസ് സ്വീകരിച്ച മുന്‍ നിര പ്രവര്‍ത്തകര്‍ 1,36,49,661. രണ്ടാമത്തെ ഡോസ് സ്വീകരിച്ച മുന്‍നിരപ്രവര്‍ത്തകര്‍ 74,12,888 പേര്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ച മുന്‍നിര പ്രവര്‍ത്തകരാണ്.

രാജ്യത്ത് സിറം ഇ്ന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ തുടങ്ങി രണ്ട് തരം വാക്‌സിനാണ് ലഭ്യമായിട്ടുള്ളത്. റഷ്യയുടെ സ്പുട്‌നിക്ക് 5നും അനുമതി നല്‍കിയിട്ടുണ്ട്.

Tags:    

Similar News