സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം: ടി എന്‍ പ്രതാപന്‍ എം പിയുടെ പരാതി സൈബര്‍ ഡോം അന്വേഷിക്കും
തിരുവനന്തപുരം: അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് ടി എന്‍ പ്രതാപന്‍ എം പി നല്‍കിയ പരാതി പോലിസിന്റെ ഹൈടെക്ക് സെല്ലും സൈബര്‍ ഡോമും അന്വേഷിക്കും. തനിക്കെതിരെ രാഷ്ട്രീയകേന്ദ്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടക്കുന്നെന്ന ലോകസഭാംഗം ടി എന്‍ പ്രതാപന്റെ പരാതിയിലാണ് അന്വേഷണം. പ്രതാപന്‍ സംസ്ഥാന പോലിസ് മേധാവിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.
ഷാര്‍ജയില്‍ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പങ്കെടുത്ത പ്രതാപന്‍ മദ്യപിച്ച് നില കിട്ടാതെ ആടുകയാണെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിച്ചത്. തെളിവെന്ന രീതിയില്‍ പ്രതാപന്‍ സുഹൃത്തുക്കളെ കൈകൊടുത്ത് സ്വീകരിക്കുന്ന ഒരു വീഡിയോയും പ്രചരിപ്പിച്ചു.
തനിക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണത്തനു പിന്നില്‍ സംഘപരിവാരും ഇടത് അനുകൂലികളുമാണന്നാണ് പ്രതാപന്റെ ആരോപണം.