കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: മലപ്പുറത്ത് പോസ്‌റ്റോഫിസിന് മുമ്പില്‍ 24ന് എസ് ഡിപിഐ ഏകദിന ഉപവാസം
ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്തിന്റെ വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്ക്കുകയാണ്. വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഇടിവെട്ടിയവനെ പാമ്പ് കടിച്ചതു പോലെ കടന്നു വന്ന കൊവിഡ് മഹാമാരി രാജ്യത്തെ ജനകോടികളെ അരപ്പട്ടിണിയില്‍ നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുന്നു. ഈ ഗുരുതര പ്രതിസന്ധിക്കിടെയാണ് കാര്‍ഷിക മേഖലയെ സമ്പൂര്‍ണമായി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്ന കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അത്യന്തം പ്രതിലോമകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യത്തിന് അന്നം നല്‍കുന്ന കര്‍ഷകര്‍ തലസ്ഥാന നഗരിയില്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുന്നു. കോര്‍പറേറ്റ് തീട്ടൂരത്തിനു മുന്നില്‍ മുട്ടുമടക്കിയ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്തെ രക്ഷിക്കുന്നതിനുവേണ്ടി കര്‍ഷകര്‍ തുടങ്ങിവച്ച പ്രക്ഷോഭത്തെ പിന്തുണയ്‌ക്കേണ്ടത് രാജ്യസ്‌നേഹികളുടെ ബാധ്യതയാണ്. കര്‍ഷക പോരാട്ടത്തിന് ശക്തമായ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിച്ച് ശക്തമായി രംഗത്തിറങ്ങാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീര്‍, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി, മുസ്തഫ മാസ്റ്റര്‍ സംസാരിച്ചു.
Solidarity for the farmers' strike: SDPI fasts on the 24th in Malappuram