ഇന്ധനവില വര്‍ധനവിനെതിരേ നടന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യവുമായി എസ്ഡിപിഐ

Update: 2021-06-21 10:46 GMT

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവിനെതിരേ നടന്ന ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐ. സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടന്ന ചക്രസ്തംഭന സമര ഐക്യദാര്‍ഢ്യത്തിന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി നേതൃത്വം നല്‍കി.

പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം, സെക്രട്ടറിമാരായ ഷബീര്‍ ആസാദ്, സിയാദ് തൊളിക്കോട്, ഖജാന്‍ജി ജലീല്‍ കരമന, ജില്ലാ കമ്മിറ്റി അംഗം മഹ്ശൂക് വള്ളക്കടവ് എന്നിവര്‍ സംബന്ധിച്ചു.

സംസ്ഥാന വ്യാപകമായി എസ്ഡിപിഐ ഇന്ധനവില വര്‍ധനവിനെതിരേ പ്രതിഷേധിച്ചു.

Tags:    

Similar News