തിരുവനന്തപുരം: തിരുവനന്തപുരം നേമത്ത് മകന് അച്ഛനെ അടിച്ച് കൊന്നു. നേമം സ്വദേശി ഏലിയാസ്(80)ആണ് മരിച്ചത്. മകന് സ്ഥിര മദ്യപാനിയായ ക്ലീറ്റസാണ് പിതാവിനെ അടിച്ച് കൊന്നത്.
മദ്യപിച്ചെത്തിയ ക്ലീറ്റസ് പിതാവ് ഏലിയാസുമായി വഴക്കുണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു. പരിക്കേറ്റ ഏലിയാസിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ച ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.