വയനാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയ്ക്കായി പ്രത്യേക ഒ പി

Update: 2021-05-26 12:21 GMT

കല്‍പറ്റ: മാനന്തവാടി അഞ്ചുകുന്നിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയ്ക്കായി പ്രത്യേക ഒ.പി ആരംഭിച്ചു. കൊവിഡ് ബാധിച്ച് ഭേദമയവരുടെ മറ്റ് തുടര്‍ ചികിത്സക്കായാണ് പ്രത്യേക സൗകരമൊരുക്കിയത്. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടു വരെ ഒ.പി പ്രവര്‍ത്തിക്കും. ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രണ്ടുവരെയും ഈ സൗകര്യം ലഭ്യമാവും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചുു.് പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ഹോമിയോ ഡി.എം.ഒ ഡോ. കെ ഹരിലാല്‍, ഡി.പി.എം ഡോ അനീന ത്യാഗരാജന്‍, ആര്‍ ജയന്തി, ഡോ. റീന, ഡോ. രമ്യ സംസാരിച്ചു.

Tags:    

Similar News