സര്‍വീസ് നടത്തുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥന പ്രകാരമുള്ള ട്രയിനുകള്‍ മാത്രം; വിശദീകരണവുമായി റെയിൽ‌വേ മന്ത്രാലയം

Update: 2020-05-03 01:17 GMT

ന്യൂഡല്‍ഹി: വിവിധ പ്രദേശങ്ങൡ കുടുങ്ങിയ ഇതര സംസ്ഥാനക്കാരെ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം നാട്ടിലെത്തിക്കുന്നതിനുള്ള ട്രയിന്‍ സര്‍വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് റെയിൽ‌വേ മന്ത്രാലയം അറിയിച്ചു. സാധാരണ ട്രയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണെന്നും റെയിൽ‌വേ സ്റ്റേഷനുകളിലേക്ക് ആരും വരേണ്ടതില്ലെന്നും ടിക്കറ്റുകള്‍ വാങ്ങാനാവില്ലെന്നും മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു. ട്രയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചുവെന്ന തെറ്റായ വാര്‍ത്ത പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി റെയിൽ‌വേ മന്ത്രാലയത്തിനു തന്നെ രംഗത്തുവരേണ്ടിവന്നത്.

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടുങ്ങിയ ഇതര സംസ്ഥാനക്കാരെയും വഹിച്ചുകൊണ്ടുള്ള ട്രയിന്‍ സര്‍വീസുകള്‍ രണ്ട് ദിവസം മുമ്പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. റെയിൽ‌വേയുടെ ഇത്തരം പ്രത്യേക ട്രയിനുകളില്‍ ആയിരക്കണക്കിനു പേരാണ് നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് രണ്ട് ദിവസമായി അഞ്ചോളം ട്രയിനുകള്‍ ഇതിനകം സര്‍വീസ് നടത്തിക്കഴിഞ്ഞു. 

Tags:    

Similar News