കായികവിഭാഗം വിദ്യാര്‍ഥികള്‍ ഭരണകാര്യാലയം ഉപരോധിച്ചു
2019 -21 ബാച്ച് വിദ്യാര്‍ഥികളാണ് കോഴ്‌സ് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പരീക്ഷ നടത്താതെ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ആക്ഷേപമുന്നയിക്കുന്നത്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കായിക വിഭാഗം വിദ്യാര്‍ഥികള്‍ ഭരണ കാര്യാലയം ഉപരോധിച്ചു.യഥാസമയം പരീക്ഷ നടത്തണമെന്നും കായിക വിഭാഗത്തിന് നഷ്ടപ്പെട്ട എന്‍സിടിഇ അംഗീകാരം വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ ഭരണ കാര്യാലയത്തിന് മുമ്പില്‍ സമരംനടത്തിയത്. ബിപിഎഡ്ഇന്റഗ്രേറ്റഡ് നാലാം വര്‍ഷവും, എംപിഎഡ് നാലാം സെമസ്റ്റര്‍ പരീക്ഷയുമാണ് നടക്കാത്തതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. 2019 -21 ബാച്ച് വിദ്യാര്‍ഥികളാണ് കോഴ്‌സ് പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പരീക്ഷ നടത്താതെ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് ആക്ഷേപമുന്നയിക്കുന്നത്. പരീക്ഷ നടത്തുന്നതിന് വിശദമായ ഫയല്‍ യഥാസമയം പരീക്ഷ ഭവനിലേക്ക്അയച്ചതായി കായികവിഭാഗംപറയുന്നു.
അതെ സമയം എന്‍സിടിഇയുടെ അംഗീകാരമില്ലാത്ത കോഴ്‌സുകള്‍ക്ക് പരീക്ഷ നടത്താനാവില്ലെന്നും പരീക്ഷ കണ്‍ട്രോളറുടെഓഫിസ്വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്തി. ഈ മാസം 15 മുതല്‍ പരീക്ഷ നടത്തുമെന്നും എന്‍സിടിഇയുടെ അംഗീകാരം പുനസ്ഥാപിക്കുന്നതിന് ഉടന്‍ നടപടിയെടുക്കുമെന്നും വൈസ് ചാന്‍സലറുമായി പ്രൊഫ. ഡോ. എം കെ ജയരാജ് ചര്‍ച്ചയില്‍ ഉറപ്പു നല്‍കിയതായി സമരക്കാര്‍ പറഞ്ഞു. സമരത്തിന് സി കെ വിപീഷ്, സേവിയര്‍ ടിന്‍സ്,എന്‍ സിജിതിന്‍ബാബു,റസ്മിബിയ്യനേതൃത്വംനല്‍കി.