ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 രാജ്യത്തെ പ്രധാന ഒമ്പത് നഗരങ്ങളില്‍ ലഭിച്ചുതുടങ്ങുമെന്ന് സ്പുട്‌നിക് വിതരണ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപ്പട്ടണം, ബാഡ്ഢി, കൊല്‍ഹാപൂര്‍, മിരിയാലഗുഡ തുടങ്ങിയ നഗരങ്ങളിലാണ് ലഭിച്ചുതുടങ്ങുക.
ഡോ. റഡ്ഡി ലാബറട്ടറിയാണ് സ്പുട്‌നിക് രാജ്യത്ത് വിതരണം ചെയ്യുന്നത്. നേരത്തെ സ്പുട്‌നിക് ഹൈദരാബാദില്‍ മാത്രമാണ് ലഭ്യമായിരുന്നത്. രണ്ട് ഡോസും കൃത്യയോടെ ലഭിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡോ. റഡ്ഢി ലാബ് അറിയിച്ചു.
റഷ്യയിലെ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ആദ്യ ഡോസ് മെയ് 17നാണ് പരീക്ഷണാടിസ്ഥാനത്തില്‍ അപ്പോളോ ആശുപത്രിയില്‍ നല്‍കിത്തുടങ്ങിയത്.
ഇപ്പോഴത്തെ കണക്കനുസരിച്ച് 1145 രൂപയാണ് ഒരു ഡോസ് സ്പുട്‌നിക്ക് വാക്‌സിന് വേണ്ടിവരിക.