സ്റ്റേഡിയം നിര്‍മാണം; ജൂത ശ്മശാനത്തിലെ ബോര്‍ഡുകള്‍ അഴിച്ചുനീക്കിയതില്‍ എസ്ഡിപിഐ പ്രതിഷേധിച്ചു

Update: 2022-08-23 14:35 GMT

മാള: മാള കെ കരുണാകരന്‍ സ്മാരക സ്‌റ്റേഡിയത്തിന്റെ മുന്‍വശത്ത് കരുണാകരന്റെ പേരിലുള്ള ബോര്‍ഡ് അഴിച്ചു മാറ്റിയതില്‍ എസ്ഡിപിഐ ശക്തമായി പ്രതിഷേധിച്ചു.

മാളയുടെ വികസനത്തിന്റെ ഭാഗമാകേണ്ട സ്‌റ്റേഡിയത്തിന്റെ പുനഃര്‍നിര്‍മ്മാണം വിരലിലെണ്ണാവുന്ന ചില ആളുകളുടെ പ്രവര്‍ത്തനം മൂലം പാതിവഴിയില്‍ ഉപേക്ഷിക്കപെട്ടിരിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള മാള ഗ്രാമപഞ്ചായത്ത് അധികാരികള്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാനുള്ള ഇടപെടലുകള്‍ നടത്തുന്നില്ലെന്നുമാത്രമല്ല നാളിതുവരെ സ്‌റ്റേഡിയ നിര്‍മ്മാണം തടസ്സപ്പെടുത്തുന്ന കപട പൈതൃക വാദികള്‍ക്ക് സഹായകരമാവുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നതും പാര്‍ട്ടി കുറ്റപ്പെടുത്തി.

നാട്ടിലെ വളര്‍ന്നു വരുന്ന പുതിയ തലമുറക്ക് കളിച്ചു വളരാന്‍ ഉള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ആളുകള്‍ക്കെതിരെ ജനരോഷം ഉയരേണ്ടതുണ്ടെന്ന് എസ്ഡിപിഐ ഓര്‍മ്മപ്പെടുത്തി. ഇനിയും സ്‌റ്റേഡിയം പണി പൂര്‍ത്തീകരിക്കാതെ ജനവഞ്ചന തുടരാനാണ് അധികൃതരുടെ ഭാവമെങ്കില്‍ സ്‌റ്റേഡിയത്തിന് വേണ്ടി പൊതുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് രംഗത്തിറങ്ങുമെന്ന് ബന്ധപ്പെട്ടവരെ അറിയിക്കുന്നതായി എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രസിഡന്റ് റിയാസ് ഏര്‍വാടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Tags:    

Similar News