വെളിച്ചം സൗദി ദേശീയ സംഗമത്തിന് ജിദ്ദയില്‍ വേദിയൊരുങ്ങുന്നു

Update: 2023-01-19 09:50 GMT

ജിദ്ദ: സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ഖുര്‍ആന്‍ പഠന പദ്ധതിയായ വെളിച്ചം സൗദിയുടെയും ഖുര്‍ആന്‍ ലേര്‍ണിംഗ് സ്‌കൂള്‍ (ക്യുഎല്‍എസ്) പഠിതാക്കളുടെയും സൗദി ദേശീയ സംഗമം ഫെബ്രുവരി 10 ന് ജിദ്ദയില്‍ നടക്കും. 14 ക്യാംപയിനുകളിലായി നടന്ന വെളിച്ചം സൗദി ഓണ്‍ലൈന്‍ നാലാം ഘട്ട പ്രാഥമിക പരീക്ഷകള്‍ക്ക് ശേഷം ജനുവരി 13 ന് നടന്ന ഫൈനല്‍ പരീക്ഷയുടെ ഫലപ്രഖ്യാപനവും സമ്മാന ദാനവും സംഗമത്തില്‍ നടക്കും.

വിശുദ്ധ ഖുര്‍ആന്‍ അര്‍ത്ഥവും ആശയവും ലളിതമായി പഠിക്കാനും ലോകത്തു എവിടെ നിന്നും ഓണ്‍ലൈന്‍ ആയി പരീക്ഷ എഴുതാനും സാധ്യമാവുന്ന രീതിയില്‍ വ്യവസ്ഥാപിതമായി നടന്നു വരുന്ന ഖുര്‍ആന്‍ പഠന പദ്ധതിയാണ് വെളിച്ചം സൗദി ഓണ്‍ലൈന്‍. സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളായി നടന്നു വരുന്ന ഖുര്‍ആന്‍ പഠന പദ്ധതിയാണ് ക്യുഎല്‍എസ്. 2023 ഫെബ്രുവരി 10 ന് വൈകുന്നേരം 7 മണി മുതല്‍ ജിദ്ദയില്‍ നടക്കുന്ന സംഗമത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.

മുഖ്യരക്ഷാധികാരിയായി ശൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥിയേയും വി പി. മുഹമ്മദ് അലി, ആലുങ്ങല്‍ മുഹമ്മദ്, നജീബ് കളപ്പാടന്‍, ഫാറൂഖ് സ്വലാഹി (രക്ഷാധികാരികള്‍) എന്നിവരെ തിരഞ്ഞെടുത്തു. സലാഹ് കാരാടന്‍ (ചെയര്‍മാന്‍) ഷാജഹാന്‍ ചളവറ (ജനറല്‍ കണ്‍വീനര്‍) സലിം കടലുണ്ടി, ശകീല്‍ ബാബു (പ്രോഗ്രാം) ജരീര്‍ വേങ്ങര, അബ്ദുല്‍ ജബ്ബാര്‍ പാലത്തിങ്ങല്‍, മുജീബ് തയ്യില്‍, അജ്മല്‍ സാബു (മാര്‍ക്കറ്റിങ് & പബ്ലിസിറ്റി) സിറാജ് തയ്യില്‍(രജിസ്‌ട്രേഷന്‍) ഉസ്മാന്‍ കോയ, അലി അനീസ്(സമ്മാനം), മന്‍സൂര്‍ കെ സി (വളണ്ടിയര്‍ വിങ്), അബൂബക്കര്‍ പട്ടിക്കാട് (ഭക്ഷണം), ജൈസല്‍ (ഓഡിയോ വീഡിയോ), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ (റിസപ്ഷന്‍), അന്‍വര്‍ കടലുണ്ടി (ഗതാഗതം) എന്നിവരേയും തിരഞ്ഞെടുത്തു

Tags:    

Similar News