കണ്ണൂർ: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന. 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷണമാണ് പിടിച്ചെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ള ചിക്കന്‍ വിഭവങ്ങളാണ് പിടിച്ചെടുത്തതില്‍ കൂടുതലും. പഴയ മുന്‍സിപാലിറ്റി പരിധിയിലും പുഴാതി, പള്ളിക്കുന്ന് സോണലുകളിലും നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കല്‍പക റെസിഡന്‍സിയില്‍ നിന്ന് പുപ്പല്‍ നിറഞ്ഞ ചിക്കന്‍, എംആര്‍എ ബേക്കറിയില്‍ നിന്നു ദിവസങ്ങള്‍ പഴക്കമുള്ള കേക്കുകള്‍ എന്നിവ പിടികൂടി. സീതാപാനി, ബിംബിംഗ് വോക്ക്, പ്രേമ കഫേ, എംവികെ, ഹോട്ടല്‍ ബര്‍ക്ക, തലശ്ശേരി റെസ്‌റ്റോറന്റ്, മാറാബി, ഗ്രീഷ്മ, ഹോട്ടല്‍ ബേഫേര്‍, ഹംസ ടീ ഷോപ്പ്, ബോക്‌സേ തുടങ്ങി ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്.